Skip to main content

Posts

Showing posts from December, 2017

സെഷൻ 01- ലോകാനുഗ്രഹിയായ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ

അൽ കിതാബ് പഠന പരമ്പര 293 22.11.2017 സ്‌പെഷ്യൽ ക്ലാസ്സ്  വിഷയം : ലോകാനുഗ്രഹിയായ അന്ത്യ പ്രവാചകൻ  മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വിശ്വ വിമോചകനായും അന്ത്യ പ്രവാചകരായും  ലോകാനുഗ്രഹിയായും അല്ലാഹു നിയോഗിച്ച അവന്റെ മഹാനായ ദൂതരാണ്. മനുഷ്യരുടെ ആദ്യ പിതാവ് ഉൾപ്പെടെ തിരു നബിക്കു മുമ്പ് ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യരിൽ നിന്ന് തന്നെയുള്ള സകല ദൈവ ദൂതന്മാരുംശുദ്ധ ഏക ദൈവ സന്ദേശമാണ് പ്രചരിപ്പിച്ചതെന്നും കാലാകാലങ്ങളിൽ പ്രവാചകന്മാരുടെ അനുയായികൾ അവരവരുടെ പ്രവാചകന്മാരെയും മഹത്തുക്കളെയും ദൈവത്തിനു തുല്യമായ പദവിയിലേക്ക് ഉയർത്തി ബഹുദൈവ വിശ്വാസത്തിലേക്കും  വിഗ്രഹാരാധനയിലേക്കും വഴി മാറുകയാണുണ്ടായതെന്നും പ്രവാചകത്വത്തിന്റെ പരിസമാപ്തി തന്നിലൂടെ അല്ലാഹു പൂർത്തിത്തീകരിച്ചുവെന്നും തനിക്കു അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുർആൻ അന്തിമ വേദവും താൻ  മുൻവേദങ്ങളിൽ പ്രവചിക്കപ്പെട്ട  അന്ത്യ പ്രവാചകനും     ആയതിനാൽ വിശുദ്ധ ഖുർആനും അതിന്റെ അടിസ്ഥാനത്തിലുള്ള  നബി ചര്യയും പിന...