അൽ കിതാബ് പഠന പരമ്പര 293
22.11.2017
സ്‌പെഷ്യൽ ക്ലാസ്സ്
വിഷയം : ലോകാനുഗ്രഹിയായ അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ
അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ വിശ്വ വിമോചകനായും അന്ത്യ പ്രവാചകരായും ലോകാനുഗ്രഹിയായും അല്ലാഹു നിയോഗിച്ച അവന്റെ മഹാനായ ദൂതരാണ്.
മനുഷ്യരുടെ ആദ്യ പിതാവ് ഉൾപ്പെടെ തിരു നബിക്കു മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യരിൽ നിന്ന് തന്നെയുള്ള സകല ദൈവ ദൂതന്മാരുംശുദ്ധ ഏക ദൈവ സന്ദേശമാണ് പ്രചരിപ്പിച്ചതെന്നും കാലാകാലങ്ങളിൽ പ്രവാചകന്മാരുടെ അനുയായികൾ അവരവരുടെ പ്രവാചകന്മാരെയും മഹത്തുക്കളെയും ദൈവത്തിനു തുല്യമായ പദവിയിലേക്ക് ഉയർത്തി ബഹുദൈവ വിശ്വാസത്തിലേക്കും വിഗ്രഹാരാധനയിലേക്കും വഴി മാറുകയാണുണ്ടായതെന്നും പ്രവാചകത്വത്തിന്റെ പരിസമാപ്തി തന്നിലൂടെ അല്ലാഹു പൂർത്തിത്തീകരിച്ചുവെന്നും തനിക്കു അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുർആൻ അന്തിമ വേദവും താൻ മുൻവേദങ്ങളിൽ പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകനും ആയതിനാൽ വിശുദ്ധ ഖുർആനും അതിന്റെ അടിസ്ഥാനത്തിലുള്ള നബി ചര്യയും പിന്തുടർന്ന് മുസ്ലിംകൾ ആയാൽ മാത്രമേ പരലോക മോക്ഷം സാധ്യമാവൂ എന്നുമുള്ള സത്യ സന്ദേശം ദൗത്യ നിർവഹണത്തിന്റെ ഭാഗമായി ജനങ്ങളെ ഉത്ബോധിപ്പിച്ചപ്പോഴും, ഇതര വിശാസങ്ങൾ പിന്തുടരുന്ന ബഹുദൈവ വിശ്വാസികൾക്ക് ഉൾപ്പെടെ അവരുടെ വിശ്വാസ സ്വാതന്ത്ര്യം തിരു നബി വക വച്ച് കൊടുക്കുകയും ആരോഗ്യകരമായ ആശയ സംവാദങ്ങൾ നടത്തുന്നതോടൊപ്പം തന്നെ ബലാൽക്കാരമായി ആരെയും ഇസ്‌ലാം മതത്തിലേക്ക് പിടിച്ചു കൊണ്ട് വരേണ്ടതില്ലെന്നു അനുയായികൾക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. കൂടാതെ സത്യ വിശ്വാസം സ്വീകരിക്കാത്ത മനുഷ്യരും ആദമിന്റെയും ഹവ്വയുടെയും മക്കൾ എന്ന നിലയിൽ സത്യ വിശ്വാസികളുടെ സഹോദരങ്ങളാണെന്നും വെളുത്തവന് കറുത്തവനെക്കാളുമോ അറബിക്ക് അനറബിയേക്കാളുമോ ഒരു സ്ഥാനവുമില്ലെന്നും ഒരു സൃഷ്ടിയും മറ്റൊരു സൃഷ്ടിയുടെ അടിമയല്ല എന്നതിനാലും ദൈവത്തിന്റെ മാത്രം ദാസന്മാരാണ് മനുഷ്യർ എന്നതിനാലും ഒരു മനുഷ്യനും ഒരു വിഗ്രഹത്തിന്റെയോ ഒരു ഭരണാധികാരിയുടെയോ മറ്റോ മുമ്പിൽ തല കുനിക്കാൻ (സുജൂദ് ചെയ്യാൻ ) പാടില്ലെന്നും തിരു നബി പഠിപ്പിച്ചു.തന്റെ മുമ്പിൽ ആദരവ് പ്രകടിപ്പിക്കുന്നതിനായി സാഷ്ട്ടാംഗം പ്രണമിക്കാൻ അനുമതി തേടിയ തന്റെ സഖാവിനോട് ഒരിക്കലും ഒരു സൃഷ്ട്ടി മറ്റൊരു സൃഷ്ടിയുടെ മുമ്പിൽ സാഷ്ട്ടാംഗം പ്രണമിക്കരുത് എന്ന് കർശനമായ താക്കീതു നൽകി.ജൂതന്റെ മയ്യിത്ത് കടന്നു പോയപ്പോൾ എന്നേറ്റു നിന്ന പ്രവാചകരോട് ' അത് ജൂതനല്ലേ ? ' എന്ന് തന്റെ സഖാവ് ചോദിച്ചപ്പോൾ ' അതൊരു മനുഷ്യനല്ലേ?' എന്ന് തിരിച്ചു ചോദിച്ചു വിശ്വാസിയുടെ മനസ്സിൽ മനുഷ്യത്വത്തിന്റെ വറ്റാത്ത നീരുറവ സൃഷ്ടിച്ചു.
ശത്രുക്കളോടു പോലും നല്ല നിലയിൽ പെരുമാറിയ ആ വിശുദ്ധ പ്രാവാചകരുടെ വിട്ടു വീഴ്ച്ച മനോഭാവം പ്രസിദ്ധമാണ്. യുദ്ധക്കൊതിയന്മാരും പ്രാകൃതരുമായിരുന്ന ജാഹിലിയ്യാ/അന്ധകാര കാലഘട്ടത്തിലെ അറബികളെ സംസ്ക്കരിച്ചെടുക്കുന്നതിലും അത് വഴി ലോകത്തിനു ഉദാത്തമായ മാതൃക സൃഷ്ടിക്കുന്നതിലും സ്ത്രീ വിമോചന പ്രവർത്തനങ്ങളിലും സമത്വ ചിന്താഗതി വളർത്തുന്നതിലും ആ മഹാനുഭാവൻ വഹിച്ച പങ്കു ഒരു ചരിത്രാന്വേഷിക്കും വിട്ടു കളയാൻ സാധിക്കില്ല.
വിശുദ്ധ പ്രവാചകരുടെ നിയോഗം സംബന്ധിച്ച് ഒരു ലഘു പഠനം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
സെഷൻ 01.
MODULE 01/22.11.2017
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 021 അന്‍ബിയാഅ്
وَمَا أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ
ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.
قُلْ إِنَّمَا يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَهَلْ أَنتُم مُّسْلِمُونَ
പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ?
فَإِن تَوَلَّوْا فَقُلْ آذَنتُكُمْ عَلَى سَوَاء وَإِنْ أَدْرِي أَقَرِيبٌ أَم بَعِيدٌ مَّا تُوعَدُونَ
എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട് ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ളത് തുല്യമായ വിധത്തിലാകുന്നു. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്കറിഞ്ഞ് കൂടാ.
إِنَّهُ يَعْلَمُ الْجَهْرَ مِنَ الْقَوْلِ وَيَعْلَمُ مَا تَكْتُمُونَ
തീര്‍ച്ചയായും സംസാരത്തില്‍ നിന്ന് പരസ്യമായിട്ടുള്ളത് അവന്‍ അറിയും. നിങ്ങള്‍ ഒളിച്ച് വെക്കുന്നതും അവന്‍ അറിയും.
وَإِنْ أَدْرِي لَعَلَّهُ فِتْنَةٌ لَّكُمْ وَمَتَاعٌ إِلَى حِينٍ
എനിക്കറിഞ്ഞ് കൂടാ, ഇത് ഒരു വേള നിങ്ങള്‍ക്കൊരു പരീക്ഷണവും, അല്‍പസമയത്തേക്ക് മാത്രമുള്ള ഒരു സുഖാനുഭവവും ആയേക്കാം.
قَالَ رَبِّ احْكُم بِالْحَقِّ وَرَبُّنَا الرَّحْمَنُ الْمُسْتَعَانُ عَلَى مَا تَصِفُونَ
അദ്ദേഹം ( നബി ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ യാഥാര്‍ത്ഥ്യമനുസരിച്ച് വിധികല്‍പിക്കേണമേ. നമ്മുടെ രക്ഷിതാവ് പരമകാരുണികനും നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍ സഹായമര്‍ത്ഥിക്കപ്പെടാവുന്നവനുമത്രെ.
അല്ലാമ ഷിൻഖീതിയുടെ അദ് വാഉൽ ബയാൻ എന്ന തഫ്സീർ ഗ്രൻഥത്തിൽ നിന്ന് :
أضواء البيان في إيضاح القرآن بالقرآن
محمد الأمين بن محمد بن المختار الجنكي الشنقيطي
قَوْلُهُ تَعَالَى : وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ
ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ ( മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ) നാം അയച്ചിട്ടില്ല.
...............................
ذَكَرَ - جَلَّ وَعَلَا - فِي هَذِهِ الْآيَةِ الْكَرِيمَةِ أَنَّهُ مَا أَرْسَلَ هَذَا النَّبِيَّ الْكَرِيمَ - صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِ - إِلَى الْخَلَائِقِ إِلَّا رَحْمَةً لَهُمْ ؛ لِأَنَّهُ جَاءَهُمْ بِمَا يُسْعِدُهُمْ وَيَنَالُونَ بِهِ كُلَّ خَيْرٍ مِنْ خَيْرِ الدُّنْيَا وَالْآخِرَةِ إِنِ اتَّبَعُوهُ . وَمَنْ خَالَفَ وَلَمْ يَتَّبِعْ فَهُوَ الَّذِي ضَيَّعَ عَلَى نَفْسِهِ نَصِيبَهُ مِنْ تِلْكَ الرَّحْمَةِ الْعُظْمَى
.......................................
وَيُوَضِّحُ ذَلِكَ قَوْلُهُ تَعَالَى : أَلَمْ تَرَ إِلَى الَّذِينَ بَدَّلُوا نِعْمَةَ اللَّهِ كُفْرًا وَأَحَلُّوا قَوْمَهُمْ دَارَ الْبَوَارِ [ 14 \ 28 ] وَقِيلَ : كَوْنُهُ رَحْمَةً لِلْكُفَّارِ مِنْ حَيْثُ إِنَّ عُقُوبَتَهُمْ أُخِّرَتْ بِسَبَبِهِ ، وَأَمِنُوا بِهِ عَذَابَ الِاسْتِئْصَالِ . وَالْأَوَّلُ أَظْهَرُ
ആശയ സംഗ്രഹം : പടപ്പുകൾക്കു അനുഗ്രഹമായിട്ടല്ലാതെ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ അല്ലാഹു അയച്ചിട്ടില്ല എന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുകയാണ്.കാരണം അവർ നബിയെ പിന്തുടർന്നാൽ അവരെ വിജയത്തിൽ എത്തിക്കുന്നതും അവർക്കു ഇഹത്തിലും പരത്തിലും എല്ലാ നിലയിലും ഉള്ള നന്മ നേടിക്കൊടുക്കുന്നതുമായ സത്യ സന്ദേശവുമായാണ് വിശുദ്ധ പ്രവാചകർ അവർക്കു ആഗതമായിട്ടുള്ളത്.
.......................................
സൂറത്ത് ഇഹ്‌റാഹീം 28 – 30 വചനങ്ങളിൽ നിന്ന് ഈ ആശയം കൂടുതൽ വ്യക്തമാവും.
أَلَمْ تَرَ إِلَى الَّذِينَ بَدَّلُواْ نِعْمَةَ اللَّهِ كُفْرًا وَأَحَلُّواْ قَوْمَهُمْ دَارَ الْبَوَارِ
അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് ( നന്ദികാണിക്കേണ്ടതിനു ) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ താങ്കൾ കണ്ടില്ലേ?
جَهَنَّمَ يَصْلَوْنَهَا وَبِئْسَ الْقَرَارُ
അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്. അത് എത്ര മോശമായ താമസസ്ഥലം!
وَجَعَلُواْ لِلَّهِ أَندَادًا لِّيُضِلُّواْ عَن سَبِيلِهِ قُلْ تَمَتَّعُواْ فَإِنَّ مَصِيرَكُمْ إِلَى النَّارِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച് കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്.
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം കാരണം സത്യ നിഷേധികൾക്കു ശിക്ഷ പിന്തിക്കപ്പെടുന്നതും വേരോടെ പിഴുതെറിയപ്പെടുന്നത് ഒഴിവാക്കപ്പെട്ടതിനാലും അവർക്കും തിരു നബി അനുഗ്രഹമാണ് എന്ന ആശയമുണ്ട് എന്നും അഭിപ്രായമുണ്ട്.
وَمَا ذَكَرَهُ - جَلَّ وَعَلَا - فِي هَذِهِ الْآيَةِ الْكَرِيمَةِ مِنْ أَنَّهُ مَا أَرْسَلَهُ إِلَّا رَحْمَةً لِلْعَالِمِينَ يَدُلُّ عَلَى أَنَّهُ جَاءَ بِالرَّحْمَةِ لِلْخَلْقِ فِيمَا تَضَمَّنَهُ هَذَا الْقُرْآنُ الْعَظِيمُ . وَهَذَا الْمَعْنَى جَاءَ مُوَضَّحًا فِي مَوَاضِعَ مِنْ كِتَابِ اللَّهِ ، كَقَوْلِهِ تَعَالَى : أَوَلَمْ يَكْفِهِمْ أَنَّا أَنْزَلْنَا عَلَيْكَ الْكِتَابَ يُتْلَى عَلَيْهِمْ إِنَّ فِي ذَلِكَ لَرَحْمَةً وَذِكْرَى لِقَوْمٍ يُؤْمِنُونَ [ 29 \ 51 ] وَقَوْلِهِ : وَمَا كُنْتَ تَرْجُو أَنْ يُلْقَى إِلَيْكَ الْكِتَابُ إِلَّا رَحْمَةً مِنْ رَبِّكَ الْآيَةَ [ 28 \ 86 ]
ഈ വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്ന അനുഗ്രഹവുമായാണ് തിരു നബിയെ അല്ലാഹു ലോകാനുഗ്രഹിയായി അയച്ചത് എന്നാണു ഈ സൂക്തം വ്യക്തമാക്കുന്നത് .
ഖുർആനിൽ വിവിധ സ്ഥലങ്ങളിൽ ഈ ആശയം കാണാം.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 029 അന്‍കബൂത് 50 -52:
وَقَالُوا لَوْلا أُنزِلَ عَلَيْهِ آيَاتٌ مِّن رَّبِّهِ قُلْ إِنَّمَا الآيَاتُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ
അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞു: ഇവന്നു ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കപ്പെടുന്നില്ല?താങ്കൾ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَى عَلَيْهِمْ إِنَّ فِي ذَلِكَ لَرَحْمَةً وَذِكْرَى لِقَوْمٍ يُؤْمِنُونَ
നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു ( തെളിവിന് ) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്
قُلْ كَفَى بِاللَّهِ بَيْنِي وَبَيْنَكُمْ شَهِيدًا يَعْلَمُ مَا فِي السَّمَاوَاتِ وَالأَرْضِ وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُوْلَئِكَ هُمُ الْخَاسِرُونَ
( നബിയേ, ) പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവന്‍ അറിയുന്നു. അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവില്‍ അവിശ്വസിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 028 ഖസസ് 86 – 88:
وَمَا كُنتَ تَرْجُو أَن يُلْقَى إِلَيْكَ الْكِتَابُ إِلاَّ رَحْمَةً مِّن رَّبِّكَ فَلا تَكُونَنَّ ظَهِيرًا لِّلْكَافِرِينَ
താങ്കൾക്കു വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ ( അതു ലഭിച്ചു ) ആകയാല്‍ താങ്കൾ സത്യനിഷേധികള്‍ക്കു സഹായിയായിരിക്കരുത്.
وَلا يَصُدُّنَّكَ عَنْ آيَاتِ اللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ وَادْعُ إِلَى رَبِّكَ وَلا تَكُونَنَّ مِنَ الْمُشْرِكِينَ
അല്ലാഹുവിന്‍റെ വചനങ്ങള്‍ താങ്കൾക്കു അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ താങ്കളെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. താങ്കളുടെ രക്ഷിതാവിങ്കലേക്ക് താങ്കൾ ക്ഷണിക്കുക. താങ്കൾ ബഹുദൈവ വിശ്വാസികളിൽ പെട്ട് പോകരുത്
وَلا تَدْعُ مَعَ اللَّهِ إِلَهًا آخَرَ لا إِلَهَ إِلاَّ هُوَ كُلُّ شَيْءٍ هَالِكٌ إِلاَّ وَجْهَهُ لَهُ
الْحُكْمُ وَإِلَيْهِ تُرْجَعُونَ
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും താങ്കൾ പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
http://library.islamweb.net/newlibrary/display_book.php?bk_no=64&ID=1072&idfrom=1232&idto=1298&bookid=64&startno=62
MODULE 02/22.11.2017
ബഹു ദൈവ വിശ്വാസികളെ ശപിക്കുന്നതു തിരു നബി ഇഷ്ടപ്പെട്ടിരുന്നില്ല.
...............................
وَعَنْ أَبِي هُرَيْرَةَ ، قَالَ : قِيلَ يَا رَسُولَ اللَّهِ ادْعُ عَلَى الْمُشْرِكِينَ قَالَ : إِنِّي لَمْ أُبْعَثْ لَعَّانًا ، وَإِنَّمَا بُعِثْتُ رَحْمَةً . رَوَاهُ مُسْلِمٌ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : തിരു നബിയോട് ആരോ പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ... താങ്കൾ ബഹുദൈവ വിശ്വാസികൾക്കെതിരെ പ്രാർത്ഥിക്കൂ.. അപ്പോൾ തിരു നബി പറഞ്ഞു : നിശ്ചയം ഞാൻ ശപിക്കുന്നവനായിട്ടല്ല നിയോഗിക്കപ്പെട്ടിരിക്കുന്നതു.ഞാൻ അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതു.(സ്വഹീഹ് മുസ്‌ലിം)
വിശദീകരണം മിർഖാത്തുൽ മഫാതീഹിൽ നിന്ന് :
مرقاة المفاتيح شرح مشكاة المصابيح
علي بن سلطان محمد القاري
( وَعَنْ أَبِي هُرَيْرَةَ ) :
رَضِيَ اللَّهُ عَنْهُ ( قَالَ : قِيلَ يَا رَسُولَ اللَّهِ ادْعُ عَلَى الْمُشْرِكِينَ . قَالَ : " إِنِّي لَمْ أُبْعَثْ لَعَّانًا " ) ،
أَيْ وَلَوْ عَلَى جَمَاعَةٍ مَخْصُوصَةٍ مِنَ الْكَافِرِينَ ، لِقَوْلِهِ تَعَالَى : لَيْسَ لَكَ مِنَ الْأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذِّبَهُمْ ( " وَإِنَّمَا بُعِثْتُ رَحْمَةً " ) أَيْ لِلنَّاسِ عَامَّةً وَلِلْمُؤْمِنِينَ خَاصَّةً ، مُتَخَلِّقًا بِوَصْفِي الرَّحْمَنِ الرَّحِيمِ ، وَلِقَوْلِهِ تَعَالَى : وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ قَالَ ابْنُ الْمَلَكِ : أَمَّا لِلْمُؤْمِنِينَ فَظَاهِرٌ ، وَأَمَّا لِلْكَافِرِينَ فَلِأَنَّ الْعَذَابَ رُفِعَ عَنْهُمْ فِي الدُّنْيَا بِسَبَبِهِ ، كَمَا قَالَ تَعَالَى : وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنْتَ فِيهِمْ أَقُولُ : بَلْ عَذَابُ الِاسْتِئْصَالِ مُرْتَفِعٌ عَنْهُمْ بِبَرَكَةِ وَجُودِهِ إِلَى يَوْمِ الْقِيَامَةِ . وَقَالَ الطِّيبِيُّ أَيْ : إِنَّمَا بُعِثْتُ لِأُقَرِّبَ النَّاسَ إِلَى اللَّهِ ، وَإِلَى رَحْمَتِهِ ، وَمَا بُعِثْتُ لِأُبْعِدَهُمْ عَنْهَا ، فَاللَّعْنُ مُنَافٍ لِحَالِي فَكَيْفَ أَلْعَنُ ؟ ( رَوَاهُ مُسْلِمٌ ) . وَكَذَا الْبُخَارِيُّ فِي الْأَدَبِ الْمُفْرَدِ . وَرَوَى الطَّبَرَانِيُّ ، عَنْ كَرِيزِ بْنِ شَامَةَ قَوْلَهُ : " إِنِّي لَمْ أُبْعَثْ لَعَّانًا " . وَرَوَى الْبُخَارِيُّ فِي تَارِيخِهِ ، عَنْ أَبِي هُرَيْرَةَ بِلَفْظِ : " إِنَّمَا بُعِثْتُ رَحْمَةً وَلَمْ أُبْعَثْ عَذَابًا " .
അതായത് ഒരു പ്രത്യേക നിഷേധി സംഘത്തിന് എതിരായിട്ടു പോലും ദുആ ചെയ്യാൻ നബി വിമുഖത കാണിച്ചു.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 128 കാണുക :
لَيْسَ لَكَ مِنَ الأَمْرِ شَيْءٌ أَوْ يَتُوبَ عَلَيْهِمْ أَوْ يُعَذَّبَهُمْ فَإِنَّهُمْ ظَالِمُونَ
(
ബദ്ർ യുദ്ധത്തിൽ മലക്കുകളെ ഇറക്കി അല്ലാഹു സത്യ വിശാസികളെ സഹായിച്ചത് പരാമർശിച്ച ശേഷം ശത്രുക്കളായ സത്യനിഷേധികളെ സംബന്ധിച്ച് പറയുന്നു ): നബിയേ, കാര്യത്തിന്‍റെ തീരുമാനത്തില്‍ താങ്കൾക്കു
യാതൊരു അവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.
നിശ്ചയം ഞാൻ അനുഗ്രഹമായാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതിന്റെ ആശയം തിരു നബിയുടെ നിയോഗം മനുഷ്യർക്ക് പൊതുവെയും തിരു നബിയുടെ സത്യ സന്ദേശം പിന്തുടരുന്ന സത്യ വിശ്വാസികൾക്ക് പ്രത്യേകമായും അനുഗ്രഹമാണ് എന്നാണു.ഇബ്നുൽ മലക്കു പ്രസ്താവിക്കുന്നു : തിരു നബിയുടെ സത്യ സന്ദേശം പിന്തുടരുന്ന സത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരു നബി അവർക്കു പ്രത്യക്ഷത്തിൽ തന്നെ അനുഗ്രഹമാണ്.സത്യ നിഷേധകളെ സംബന്ധിച്ചിടത്തോളം അവർക്കുള്ള ഇഹലോകത്തെ ശിക്ഷ തിരു നബി കാരണം നീക്കപ്പെട്ടു എന്നതാണ്.അല്ലാഹു പറയുന്നു :പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 008 അന്‍ഫാല്‍ 30-33:
وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُواْ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ وَيَمْكُرُونَ وَيَمْكُرُ اللّهُ وَاللّهُ خَيْرُ الْمَاكِرِينَ
താങ്കളെ
ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി താങ്കൾക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍.
وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا قَالُواْ قَدْ سَمِعْنَا لَوْ نَشَاء لَقُلْنَا مِثْلَ هَـذَا إِنْ هَـذَا إِلاَّ أَسَاطِيرُ الأوَّلِينَ
നമ്മുടെ വചനങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇതു ( ഖുര്‍ആന്‍ ) പോലെ ഞങ്ങളും പറയുമായിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ മറ്റൊന്നുമല്ല.
وَإِذْ قَالُواْ اللَّهُمَّ إِن كَانَ هَـذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاء أَوِ ائْتِنَا بِعَذَابٍ أَلِيمٍ
അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ താങ്കൾ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞ സന്ദര്‍ഭവും ( ഓര്‍ക്കുക. )
وَمَا كَانَ اللّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ اللّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
എന്നാല്‍ താങ്കൾ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.
(മിർഖാത് തുടരുന്നു) ഞാൻ ( മുല്ല അലിയ്യുൽ ഖാരി )പറയുന്നു : വേരോടെ പിഴുതു മാറ്റപ്പെടുക എന്ന ശിക്ഷ സത്യ നിഷേധികൾക്കു തിരു നബിയുടെ ബറകത്ത് മൂലം അന്ത്യനാൾ വരെ ഒഴിവായിരിക്കുന്നു
ത്വീബി പ്രസ്താവിക്കുന്നു : 'നിശ്ചയം ഞാൻ ശപിക്കുന്നവനായിട്ടല്ല നിയോഗിക്കപ്പെട്ടിരിക്കുന്നതു.ഞാൻ അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നതു 'എന്ന നബി വചനത്തിന്റെ ആശയം ഇതാണ് : നിശ്ചയം അല്ലാഹുവിലേക്കും അവന്റെ അനുഗ്രഹത്തിലേക്കും ജനങ്ങളെ /മനുഷ്യരെ അടുപ്പിക്കാനാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്; അല്ലാതെ അകറ്റാനല്ല.അപ്പോൾ ശാപം എന്നത് എന്റെ അവസ്ഥക്ക് ചേർന്നതല്ല.പിന്നെ ഞാൻ എങ്ങിനെയാണ് ബഹുദൈവ വിശാസികളെ ശപിക്കുക?
സ്വഹീഹ് മുസ്ലിമിലെ ഈ ഹദീസ് ബുഖാരി അദബുൽ മുഫ്രദിലും രേഖപ്പെടുത്തിയിട്ടുണ്ട്.ഥബ്റാനിയുടെ റിപ്പോർട്ടിൽ ' നിശ്ചയം ഞാൻ ശപിക്കുന്നവൻ ആയല്ല നിയോഗിക്കപ്പെട്ടിട്ടുള്ളത്' എന്ന് കാണാം.ബുഖാരിയുടെ 'താരീഖിൽ' ഇപ്രകാരമാണ് വാക്കുകൾ :
إِنَّمَا بُعِثْتُ رَحْمَةً وَلَمْ أُبْعَثْ عَذَابًا
നിശ്ചയം ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത് അനുഗ്രഹമായാണ്;ശിക്ഷയായിട്ടല്ല'.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=11559
ജാമിഉ തിർമുദി
كتاب البر والصلة عن رسول الله صلى الله عليه وسلم
باب مَا جَاءَ فِي اللَّعْنَةِ
............................
قَالَ رَسُولُ اللَّهِ صلى الله عليه وسلم " لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلاَ اللَّعَّانِ وَلاَ الْفَاحِشِ وَلاَ الْبَذِيءِ
.......................
ആശയ സംഗ്രഹം : സത്യ വിശാസി മറ്റുള്ളവരുടെ അഭിമാനം ക്ഷതപ്പെടുത്തുന്നവനോ ശാപ വാക്കുകൾ ചൊരിയുന്നവനോ തെമ്മാടിയോ നിർലജ്ജനോ ആയിരിക്കില്ല
.....................
https://sunnah.com/tirmidhi/27/83
___________________
MODULE 03/22.11.2017
ഹൃദയ നൈർമല്യം,മറ്റുള്ളവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, ജനങ്ങളോടുള്ള വിട്ടു വീഴ്ചാ മനോഭാവം,കാര്യങ്ങളിൽ കൂടിയാലോചിച്ചു തീരുമാനമെടുക്കൽ, നിശ്ച ദാർഢ്യം , അല്ലാഹുവിൽ ഭരമേല്പിക്കൽ
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 003 ആലു ഇംറാന്‍ 159 – 164:
فَبِمَا رَحْمَةٍ مِّنَ اللّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللّهِ إِنَّ اللّهَ يُحِبُّ الْمُتَوَكِّلِينَ
( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കൾ അവരോട് സൌമ്യമായി പെരുമാറിയത്. താങ്കൾ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ
ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ താങ്കൾ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ താങ്കൾ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ താങ്കൾ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.
إِن يَنصُرْكُمُ اللّهُ فَلاَ غَالِبَ لَكُمْ وَإِن يَخْذُلْكُمْ فَمَن ذَا الَّذِي يَنصُرُكُم مِّن بَعْدِهِ وَعَلَى اللّهِ فَلْيَتَوَكِّلِ الْمُؤْمِنُونَ
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.
وَمَا كَانَ لِنَبِيٍّ أَن يَغُلَّ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ ثُمَّ تُوَفَّى كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ
ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത് ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.
أَفَمَنِ اتَّبَعَ رِضْوَانَ اللّهِ كَمَن بَاء بِسَخْطٍ مِّنَ اللّهِ وَمَأْوَاهُ جَهَنَّمُ وَبِئْسَ الْمَصِيرُ
അല്ലാഹുവിന്‍റെ പ്രീതിയെ പിന്തുടര്‍ന്ന ഒരുവന്‍ അല്ലാഹുവിന്‍റെ കോപത്തിന് പാത്രമായ ഒരുവനെപ്പോലെയാണോ? അല്ലാഹുവിന്‍റെ കോപത്തിന് പാത്രമായവന്‍റെ വാസസ്ഥലം നരകമത്രെ. അത് എത്ര ചീത്ത സങ്കേതം.
هُمْ دَرَجَاتٌ عِندَ اللّهِ واللّهُ بَصِيرٌ بِمَا يَعْمَلُونَ
അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ പല പദവികളിലാകുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.
لَقَدْ مَنَّ اللّهُ عَلَى الْمُؤمِنِينَ إِذْ بَعَثَ فِيهِمْ رَسُولاً مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُواْ مِن قَبْلُ لَفِي ضَلالٍ مُّبِينٍ
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
തഫ്സീർ ഇബ്നു കസീറിൽ നിന്ന് :
.............................
وَقَالَ الْحَسَنُ الْبَصْرِيُّ : هَذَا خُلُقُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعَثَهُ اللَّهُ بِهِ
وَهَذِهِ الْآيَةُ الْكَرِيمَةُ شَبِيهَةٌ بِقَوْلِهِ تَعَالَى : ( لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَءُوفٌ رَحِيمٌ ) [ التَّوْبَةِ : 128 ]
ആശയ സംഗ്രഹം : സൂറത്ത് ആലു ഇമ്രാനിലെ 159 -ആം വചനം സംബന്ധിച്ച് ഹസൻ ബസരി റദിയല്ലാഹു അന്ഹു പ്രസ്താവിക്കുന്നു : ഈ സ്വഭാവ വിശേഷങ്ങളോടെയാണ് അല്ലാഹു മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ നിയോഗിച്ചത്; (അതായത് ഹൃദയ നൈർമല്യം,മറ്റുള്ളവർക്ക് വേണ്ടിയുള്ള പ്രാർത്ഥന, ജനങ്ങളോടുള്ള വിട്ടു വീഴ്ചാ മനോഭാവം,കാര്യങ്ങളിൽ കൂടിയാലോചിച്ചു തീരുമാനമെടുക്കൽ, നിശ്ച ദാർഢ്യം , അല്ലാഹുവിൽ ഭരമേല്പിക്കൽ എന്നീ സ്വഭാവ സവിശേഷതകൾ)
സൂറത്ത് ആലു ഇമ്രാനിലെ 159 -ആം വചനം സൂറത്ത് തൗബയിലെ 128 -ആം വചനത്തിനു സദൃശമാണ്.സൂറത്ത് തൗബ 128 &129 ശ്രദ്ധിക്കുക :
لَقَدْ جَاءكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.
فَإِن تَوَلَّوْاْ فَقُلْ حَسْبِيَ اللّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) താങ്കൾ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍.
തഫ്സീർ ഇബ്നു കസീർ തുടരുന്നു :
......................................
ثُمَّ قَالَ تَعَالَى : ( وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ ) الْفَظُّ : الْغَلِيظُ ، [ وَ ] الْمُرَادُ بِهِ هَاهُنَا غَلِيظُ الْكَلَامِ ، لِقَوْلِهِ بَعْدَ ذَلِكَ : ( غَلِيظَ الْقَلْبِ ) أَيْ : لَوْ كُنْتَ سَيِّئَ الْكَلَامِ قَاسِيَ الْقَلْبِ عَلَيْهِمْ لَانْفَضُّوا عَنْكَ وَتَرَكُوكَ ، وَلَكِنَّ اللَّهَ جَمَعَهُمْ عَلَيْكَ ، وَأَلَانَ جَانِبَكَ لَهُمْ تَأْلِيفًا لِقُلُوبِهِمْ ، كَمَا قَالَ عَبْدُ اللَّهِ بْنُ عَمْرٍو : إِنَّهُ رَأَى صِفَةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْكُتُبِ الْمُتَقَدِّمَةِ : أَنَّهُ لَيْسَ بِفَظٍّ ، وَلَا غَلِيظٍ ، وَلَا سَخَّابٍ فِي الْأَسْوَاقِ ، وَلَا يَجْزِي بِالسَّيِّئَةِ السَّيِّئَةَ ، وَلَكِنْ يَعْفُو وَيَصْفَحُ
.............................
ആശയ സംഗ്രഹം : 'താങ്കൾ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു' എന്ന് പ്രസ്താവനയുടെ സാരം താങ്കൾ പരുഷമായി സംസാരിക്കുന്നവനും ഹൃദയ കാഠിന്യമുള്ള വ്യക്തിയും ആയിരുന്നെങ്കിൽ ജനങ്ങൾ താങ്കളിൽ നിന്ന് അകന്നു പോകുകയും താങ്കളെ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു എന്നാണു. എന്നാൽ അല്ലാഹു താങ്കളുടെ ഹൃദയത്തെ ലോലമാക്കുകയും അത് വഴി ജനഹൃദയങ്ങളെ ഐക്യപ്പെടുത്തി താങ്കളിലേക്കു അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്തു.
തുടർന്ന് ഇബ്നു കസീർ റസൂലിന്റെ സ്വഭാവം സംബന്ധിച്ച് സൂചിപ്പിക്കുന്ന ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു:
സ്വഹീഹുൽ ബുഖാരി
കിതാബു തഫ്സീറിൽ ഖുർആൻ
كتاب تفسير القرآن
بَاب إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا
...........................
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا أَنَّ هَذِهِ الْآيَةَ الَّتِي فِي الْقُرْآنِ يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا قَالَ فِي التَّوْرَاةِ يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَحِرْزًا لِلْأُمِّيِّينَ أَنْتَ عَبْدِي وَرَسُولِي سَمَّيْتُكَ الْمُتَوَكِّلَ لَيْسَ بِفَظٍّ وَلَا غَلِيظٍ وَلَا سَخَّابٍ بِالْأَسْوَاقِ وَلَا يَدْفَعُ السَّيِّئَةَ بِالسَّيِّئَةِ وَلَكِنْ يَعْفُو وَيَصْفَحُ وَلَنْ يَقْبِضَهُ اللَّهُ حَتَّى يُقِيمَ بِهِ الْمِلَّةَ الْعَوْجَاءَ بِأَنْ يَقُولُوا لَا إِلَهَ إِلَّا اللَّهُ فَيَفْتَحَ بِهَا أَعْيُنًا عُمْيًا وَآذَانًا صُمًّا وَقُلُوبًا غُلْفًا
ആശയ സംഗ്രഹം : അബ്ദുല്ലാഹി ബ്നു അംറ് ബ്നുൽ ആസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : വിശുദ്ധ ഖുർആനിലെ
يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا
'നബിയേ, തീര്‍ച്ചയായും താങ്കളെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.'എന്ന വചനം തൗറാത്തിൽ വന്നിട്ടുണ്ട് .പ്രസ്തുത വചനം ഇങ്ങിനെയാണ് : ' 'നബിയേ, തീര്‍ച്ചയായും താങ്കളെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും നിരക്ഷരരുടെ (അറബികളുടെ)സംരക്ഷകനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. താങ്കൾ എന്റെ ദാസനും ദൂതനുമാണ്.ഞാൻ അൽ മുതവക്കിൽ -അല്ലാഹുവിൽ ഭരമേല്പിക്കുന്നവൻ-എന്ന് താങ്കൾക്കു പേര് വച്ചിരിക്കുന്നു.താങ്കൾ കഠിന ഹൃദയനോ പരുഷ സ്വാഭാവിയോ അങ്ങാടികളിൽ ശബ്ദമുണ്ടാക്കി നടക്കുന്നവനോ അല്ല.തിന്മയെ തിന്മ കൊണ്ട് പ്രതിരോധിക്കുന്നവനുമല്ല താങ്കൾ;വിട്ടു വീഴ്ച ചെയ്യുന്നവനും മാപ്പു നല്കുന്നവനുമാണ് താങ്കൾ. വക്രമായ ജീവിത വ്യവസ്ഥ സ്വീകരിച്ച സത്യ നിഷേധി സമൂഹം താങ്കൾ മുഖേന 'ലാ ഇലാഹ ഇല്ലല്ലാഹ്'-അല്ലാഹു വല്ലാതെ ഒരു ആരാധ്യനുമില്ല - എന്ന് പ്രഖ്യാപിക്കുകയും അന്ധമായ കണ്ണുകളും ബധിരമായ കാതുകളും അടഞ്ഞു കിടക്കുന്ന ഹൃദയങ്ങളും അത് വഴി തുറക്കുകയും ചെയ്യാതെ അല്ലാഹു താങ്കളുടെ ആത്മാവിനെ പിടിക്കുകയില്ല.
.........................
http://library.islamweb.net/newlibrary/display_book.php?idfrom=8778&idto=8779&bk_no=52&ID=2609
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=49&surano=3&ayano=159

MODULE 04/22.11.2017
ഉത്തമ സ്വഭാവത്തിന്റെ ഉദാത്ത മാതൃക :
ഒരു സമൂഹത്തിലെ ദുസ്സ്വഭാവിയെ കുറിച്ച് ആ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടതിനായി അയാളുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് പറയേണ്ടി വന്നാൽ പോലും, അത്തരം ആളുകളോട് സംസാരിക്കുമ്പോൾ നബി വളരെ മാന്യമായി സംസാരിച്ചിരുന്നു.
സ്വഹീഹുൽ ബുഖാരി
كتاب الأدب
بَاب مَا يَجُوزُ مِنْ اغْتِيَابِ أَهْلِ الْفَسَادِ وَالرِّيَبِ
حَدَّثَنَا صَدَقَةُ بْنُ الْفَضْلِ أَخْبَرَنَا ابْنُ عُيَيْنَةَ سَمِعْتُ ابْنَ الْمُنْكَدِرِ سَمِعَ عُرْوَةَ بْنَ الزُّبَيْرِ أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا أَخْبَرَتْهُ قَالَتْ اسْتَأْذَنَ رَجُلٌ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ ائْذَنُوا لَهُ بِئْسَ أَخُو الْعَشِيرَةِ أَوْ ابْنُ الْعَشِيرَةِ فَلَمَّا دَخَلَ أَلَانَ لَهُ الْكَلَامَ قُلْتُ يَا رَسُولَ اللَّهِ قُلْتَ الَّذِي قُلْتَ ثُمَّ أَلَنْتَ لَهُ الْكَلَامَ قَالَ أَيْ عَائِشَةُ إِنَّ شَرَّ النَّاسِ مَنْ تَرَكَهُ النَّاسُ أَوْ وَدَعَهُ النَّاسُ اتِّقَاءَ فُحْشِهِ
ആശയ സംഗ്രഹം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ ഒരാൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സന്ദർശിക്കാൻ അനുമതി ചോദിച്ചു.അപ്പോൾ റസൂൽ പറഞ്ഞു : സ്വന്തം ജനതയിലെ എത്ര ചീത്ത മകൻ/സഹോദരൻ.അദ്ദേഹത്തിന് അനുമതി കൊടുക്കുക.അങ്ങിനെ അയാൾ നബിയെ സന്ദർശിച്ചപ്പോൾ വളരെ ലോലമായാണ് നബി അയാളോട് സംസാരിച്ചത്.അപ്പോൾ ഞാൻ ചോദിച്ചു : അയാളെ സംബന്ധിച്ച് ഇങ്ങിനെയൊക്കെ പറഞ്ഞിട്ട് താങ്കൾ അയാളോട് വളരെ മൃദുലമായാണല്ലോ സംസാരിച്ചത്? അപ്പോൾ നബി പറഞ്ഞു :ഓ .. ആയിഷാ... ജനങ്ങളിൽ ഏറ്റവും മോശക്കാരൻ മോശം സ്വഭാവം കാരണം ജനങ്ങൾ ഉപേക്ഷിച്ച വ്യക്തിയാണ് .
https://sunnah.com/bukhari/78/84
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 068 ഖലം 4:
സൽസ്വഭാവിയായ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം
وَإِنَّكَ لَعَلى خُلُقٍ عَظِيمٍ
തീര്‍ച്ചയായും താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു.
സുനനു ഇബ്നു മാജയിലെ ഒരു ഹദീസ് കാണുക :
كتاب الأحكام
باب الْحُكْمِ فِيمَنْ كَسَرَ شَيْئًا
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا شَرِيكُ بْنُ عَبْدِ اللَّهِ، عَنْ قَيْسِ بْنِ وَهْبٍ، عَنْ رَجُلٍ، مِنْ بَنِي سُوَاءَةَ قَالَ قُلْتُ لِعَائِشَةَ أَخْبِرِينِي عَنْ خُلُقِ، رَسُولِ اللَّهِ صلى الله عليه وسلم . قَالَتْ أَوَمَا تَقْرَأُ الْقُرْآنَ {وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ} قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مَعَ أَصْحَابِهِ فَصَنَعْتُ لَهُ طَعَامًا وَصَنَعَتْ حَفْصَةُ لَهُ طَعَامًا . قَالَتْ فَسَبَقَتْنِي حَفْصَةُ فَقُلْتُ لِلْجَارِيَةِ انْطَلِقِي فَأَكْفِئِي قَصْعَتَهَا فَلَحِقَتْهَا وَقَدْ هَوَتْ أَنْ تَضَعَ بَيْنَ يَدَىْ رَسُولِ اللَّهِ صلى الله عليه وسلم فَأَكْفَأَتْهَا فَانْكَسَرَتِ الْقَصْعَةُ وَانْتَشَرَ الطَّعَامُ . قَالَتْ فَجَمَعَهَا رَسُولُ اللَّهِ صلى الله عليه وسلم وَمَا فِيهَا مِنَ الطَّعَامِ عَلَى النِّطَعِ فَأَكَلُوا ثُمَّ بَعَثَ بِقَصْعَتِي فَدَفَعَهَا إِلَى حَفْصَةَ فَقَالَ " خُذُوا ظَرْفًا مَكَانَ ظَرْفِكُمْ " . قَالَتْ فَمَا رَأَيْتُ ذَلِكَ فِي وَجْهِ رَسُولِ اللَّهِ صلى الله عليه وسلم .
ആശയ സംഗ്രഹം : ബനൂ സുവാഅയിൽ പെട്ട ഒരാൾ പറഞ്ഞു : ഞാൻ ആഇശ റദിയല്ലാഹു അന്ഹായോട് ചോദിച്ചു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഭാവം സംബന്ധിച്ച് എനിക്ക് പറഞ്ഞു തരൂ.അപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ പറഞ്ഞു : താങ്കൾ വിശുദ്ധ ഖുർആനിലെ
وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ
'തീര്‍ച്ചയായും താങ്കൾ(നബി) മഹത്തായ സ്വഭാവത്തിലാകുന്നു' എന്ന സൂക്തം പാരായണം ചെയ്തിട്ടില്ലേ? ആഇശ റദിയല്ലാഹു അന്ഹാ തുടർന്ന് പറഞ്ഞു :
ഒരിക്കൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം സഖാക്കളുടെ കൂടെ ഇരിക്കുകയായിരുന്നു.അപ്പോൾ ഞാൻ റസൂലിന് ഭക്ഷണമുണ്ടാക്കി.ഹഫ്സയും (മറ്റൊരു പത്നി) റസൂലിന് ഭക്ഷണമുണ്ടാക്കി.പക്ഷെ ഹഫ്സ എന്റെ മുമ്പേ അവിടെ എത്തി.അപ്പോൾ ഞാൻ എന്റെ അടിമ സ്ത്രീയോട് പറഞ്ഞു : ഹഫ്സ ഭക്ഷണ പാത്രം റസൂലിന് മുമ്പിൽ വയ്ക്കുന്നതിന് മുമ്പ് ഇത് റസൂലിന്റെ മുമ്പിൽ എത്തിക്കണം.അടിമ സ്ത്രീ ഹഫസക്കു മുമ്പേ എന്റെ ഭക്ഷണപ്പാത്രം റസൂലിന് മുമ്പിൽ വയ്ക്കാനുള്ള ശ്രമത്തിനിടയിൽ അവരുമായി കൂട്ടിമുട്ടി ഹഫ്സയുടെ പാത്രം പൊട്ടാനിടയായി.ഭക്ഷണം ചിതറി.അപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പൊട്ടിയ പാത്രക്കഷ്ണങ്ങൾ ഒരുമിച്ചു കൂട്ടി അതിലെ ഭക്ഷണം ഒരു തോൽപ്പാത്രത്തിലാക്കി .അങ്ങിനെ നബിയും സഖാക്കളും അത് (ഹഫ്സ റദിയല്ലാഹു അന്ഹാ കൊണ്ട് വന്ന ഭക്ഷണം ) ഭക്ഷിച്ചു . തുടർന്ന് നബി എന്റെ ഭക്ഷണപ്പാത്രം ഹഫ്സക്കു നൽകി.എന്നിട്ടു ഹഫ്സയോട് പറഞ്ഞു : നിന്റെ ഭക്ഷണപ്പാത്രത്തിനു പകരം ഇത് എടുക്കുക;അതിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുക. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മുഖത്ത് ഒരു ദേഷ്യവും ഞാൻ കണ്ടില്ല.(കുറിപ്പ്:ഈ ഹദീസ് ആയിഷാ ബീവിയിൽ നിന്ന് റിപ്പോർട്ട് ചെയ്ത താബിഈയുടെ പേര് പരാമർശിക്കാത്തതിനാൽ ഈ ഹദീസിന്റെ പരമ്പര ദുർബലമാണെന്ന് ഇമാം ഹൈസമിയുടെ സവാഇദിൽ പറയുന്നതായി ഹാശിയത്ത് സിന്ദിയിൽ കാണുന്നു)
http://library.islamweb.net/Newlibrary/display_book.php?idfrom=4342&idto=4345&bk_no=54&ID=809
https://sunnah.com/ibnmajah/13/26
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഭാവം വിശുദ്ധ ഖുർആൻ വിഭാവനം ചെയ്യുന്ന ഉൽകൃഷ്ട സ്വഭാവമായിരുന്നു
ഒരിക്കൽ സഅദു ബ്നു ഹിശാമു ബ്നു ആമിർ മദീനയിൽ വന്നപ്പോൾ ആഇശ റദിയല്ലാഹു അന്ഹായോട് തിരു നബിയുടെ സ്വഭാവത്തെ ചോദിച്ചപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ നൽകിയ മറുപടി ഇപ്രകാരമാണ്:
أَلَيْسَ تَقْرَأُ الْقُرْآنَ
താങ്കൾ ഖുർആൻ പാരായണം ചെയ്യാറില്ലേ? അതെ എന്ന് ഹിശാം മറുപടി പറഞ്ഞപ്പോൾ ആഇശ റദിയല്ലാഹു അന്ഹാ പറഞ്ഞു :
فَإِنَّ خُلُقَ نَبِيِّ اللَّهِ صلى الله عليه وسلم الْقُرْآنُ
റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ സ്വഭാവം വിശുദ്ധ ഖുർആൻ ആയിരുന്നു .
ഈ ഹദീസിന്റെ പൂർണ്ണ രൂപം ഈ ലിങ്കിൽ :
https://sunnah.com/nasai/20/4
MODULE 05/22.11.2017
ശൈഖ് അബൂ ഹാമിദുൽ ഗസ്സാലിയുടെ( ഹിജ്‌റ 450 - 505 ) ഇഹ്‌യാഉ ഉലൂമിദ്ദീൻ എന്ന ഗ്രൻഥത്തെ സംഗ്രഹിച്ചു ശൈഖ് മുഹമ്മദ് ജമാലുദ്ദീൻ അൽ ഖാസിമി ( ഹിജ്‌റ 1283 – 1866) രചിച്ച
موعظة المؤمنين من إحياء علوم الدين
എന്ന ഗ്രൻഥത്തിൽ നിന്ന് :
كتاب الآداب النبوية والأخلاق المحمدية
..............................
بَيَانُ جُمَلٍ مِنْ مَحَاسِنِ أَخْلَاقِهِ صَلَوَاتُ اللَّهِ عَلَيْهِ
كَانَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَحْلَمَ النَّاسِ ، وَأَشْجَعَ النَّاسِ ، وَأَعْدَلَ النَّاسِ ، وَأَعَفَّ النَّاسِ
മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ജനങ്ങളിൽ വച്ചേറ്റവും സഹന ശീലനും ഏറ്റവും ധൈര്യ ശാലിയും ഏറ്റവും നീതിമാനും ഏറ്റവും നിർമ്മലനുമായിരുന്നു.
وَلَمْ تَمَسَّ يَدُهُ قَطُّ يَدَ امْرَأَةٍ لَا يَمْلِكُ رِقَّهَا أَوْ عِصْمَةَ نِكَاحِهَا أَوْ تَكُونُ ذَاتَ مَحْرَمٍ مِنْهُ
നികാഹ് വഴി ഭാര്യ എന്ന നിലയിലോ സ്വന്തം അധീനതയിലുള്ള അടിമസ്ത്രീ എന്ന നിലയിലോ രക്ത ബന്ധു ആയ മഹ്‌റം എന്ന നിലയിലോ അല്ലാതെ നബിയുടെ കൈ ഒരു സ്ത്രീയെയും സ്പർശിച്ചിട്ടില്ല. (mahram).
وَكَانَ أَسْخَى النَّاسِ لَا يَبِيتُ عِنْدَهُ دِينَارٌ وَلَا دِرْهَمٌ ، وَإِنْ فَضَلَ شَيْءٌ وَلَمْ يَجِدْ مَنْ يُعْطِيهِ وَفَجَأَهُ اللَّيْلُ لَمْ يَأْوِ إِلَى مَنْزِلِهِ حَتَّى يَتَبَرَّأَ مِنْهُ إِلَى مَنْ يَحْتَاجُ إِلَيْهِ ، لَا يَأْخُذُ مِمَّا آتَاهُ إِلَّا قُوتَ عَامِهِ فَقَطْ وَيَضَعُ سَائِرَ ذَلِكَ فِي سَبِيلِ اللَّهِ ، لَا يُسْأَلُ شَيْئًا إِلَّا أَعْطَاهُ ، ثُمَّ يَعُودُ عَلَى قُوتِ عَامِهِ فَيُؤْثِرُ مِنْهُ حَتَّى أَنَّهُ رُبَّمَا احْتَاجَ قَبْلَ انْقِضَاءِ الْعَامِ فَاسْتَقْرَضَ
ജനങ്ങളിൽ വച്ചേറ്റവും ഉദാരനായിരുന്നു തിരു നബി.ഒരു രാത്രിയും ഒരു ദീനാറോ ദിർഹമോ നബി സൂക്ഷിച്ചിരുന്നില്ല. എന്തെങ്കിലും കയ്യിൽ അവശേഷിക്കുകയും രാത്രിയാവുന്നതിനു മുമ്പ് അത് നൽകാൻ ഒരാളെ കണ്ടെത്താതിരിക്കുകയും ചെയ്‌താൽ ആവശ്യക്കാരായ ആരെങ്കിലും കണ്ടെത്തി അത് കൊടുക്കാതെ തിരുനബി വീട്ടിലേക്കു പോകുമായിരുന്നില്ല.
അല്ലാഹു നൽകിയതിൽ നിന്ന് ഒരു വർഷത്തേക്ക് വേണ്ട അത്യാവശ്യ ഭക്ഷ്യ ധാന്യമല്ലാതെ തിരു നബി സ്വന്തം ഉപയോഗത്തിന് എടുത്തിരുന്നില്ല;ബാക്കിയുള്ളതെല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കുമായിരുന്നു. നബിയോട് ആരെങ്കിലും വല്ലതും ചോദിച്ചാൽ നൽകാതെ മടക്കുമായിരുന്നില്ല.നബി ആ വർഷത്തെ സൂക്ഷിപ്പ് ധാന്യങ്ങളിൽ നിന്ന് ആവശ്യക്കാരന് നൽകുകയും വർഷാവസാനം നബിക്കു കമ്മി വരികയും ചെയ്യുന്ന അവസ്ഥയും ഉണ്ടായിരുന്നു.
وَكَانَ يَخْصِفُ النَّعْلَ وَيُرَقِّعُ الثَّوْبَ وَيَخْدِمُ فِي مِهْنَةِ أَهْلِهِ
സ്വന്തം ചെരുപ്പ് നബി തന്നെ നന്നാക്കുകയും വസ്ത്രം കീറിയത് സ്വന്തമായി തന്നെ തുന്നുകയും അടുക്കള/വീട്ടു ജോലികളിൽ പത്നിമാർക്കു സഹായിക്കുകയും ചെയ്യുമായിരുന്നു.
وَكَانَ أَشَدَّ النَّاسِ حَيَاءً لَا يَثْبُتُ بَصَرُهُ فِي وَجْهِ أَحَدٍ
വളരെയധികം ലജ്‌ജാ ശീലമായിരുന്നു നബി ; ആരെയും തുറിച്ചു നോക്കിയിരുന്നില്ല.
وَيُجِيبُ دَعْوَةَ الْحُرِّ وَالْعَبْدِ ، وَيَقْبَلُ الْهَدِيَّةَ وَلَوْ أَنَّهَا جُرْعَةُ لَبَنٍ وَيُكَافِئُ عَلَيْهَا وَيَأْكُلُهَا ، وَلَا يَأْكُلُ الصَّدَقَةَ ، وَلَا يَسْتَكْبِرُ عَنْ إِجَابَةِ الْأَمَةِ وَالْمِسْكِينِ
സ്വതന്ത്രന്റെയും അടിമയുടെയും ക്ഷണം സ്വീകരിച്ചിരുന്നു.സമ്മാനം , ഒരു കപ്പു പാൽ ആണെങ്കിൽ പോലും , സ്വീകരിച്ചിരുന്നു.എന്നാൽ തത്തുല്യമായതു തിരിച്ചു നൽകിയിരുന്നു.സകാത്ത് മുതലിൽ നിന്ന് ഭക്ഷിച്ചിരുന്നില്ല . അടിമ സ്ത്രീയുടെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞിരുന്നില്ല .
يَغْضَبُ لِرَبِّهِ وَلَا يَغْضَبُ لِنَفْسِهِ ، وَقَدْ وَجَدَ مِنْ أَصْحَابِهِ قَتِيلًا بَيْنَ الْيَهُودِ فَلَمْ يَجْفُ عَلَيْهِمْ وَلَا زَادَ عَلَى مُرِّ الْحَقِّ بَلْ وَدَاهُ بِمِائَةِ نَاقَةٍ ، وَإِنَّ بِأَصْحَابِهِ لَحَاجَةً إِلَى بَعِيرٍ وَاحِدٍ يَتَقَوَّوْنَ بِهِ
അല്ലാഹുവിനു വേണ്ടി മാത്രമല്ലാതെ, സ്വന്തം ആവശ്യത്തിന് വേണ്ടി കോപിച്ചിരുന്നില്ല.ഒരിക്കൽ ഒരു ജൂത വാസ സ്ഥലത്ത് തന്റെ ഒരു സ്വഹാബിയെ കൊല്ലപ്പെട്ട അവസ്ഥയിൽ കണ്ടെത്തിതിയിട്ടും ആ ജൂതന്മാരോട് ശരീഅത്ത് അനുശാസിക്കുന്ന രീതിയിൽ അല്ലാതെ, മോശമായി പെരുമാറിയില്ല. തിരു നബി നൂറു ഒട്ടകം നഷ്ട്ട പരിഹാരമായി ആയി നൽകി; .........
وَكَانَ يَعْصِبُ الْحَجَرَ عَلَى بَطْنِهِ مِنَ الْجُوعِ ، يَأْكُلُ مَا حَضَرَ ، وَلَا يَرُدُّ مَا وَجَدَ ، إِنْ وَجَدَ تَمْرًا دُونَ خُبْزٍ أَكَلَهُ ، وَإِنْ وَجَدَ شِوَاءً أَكَلَهُ ، وَإِنْ وَجَدَ خُبْزَ بُرٍّ أَوْ شَعِيرٍ أَكَلَهُ ، وَإِنْ وَجَدَ حَلْوَاءَ أَوْ عَسَلًا أَكَلَهُ ، وَإِنْ وَجَدَ لَبَنًا دُونَ خُبْرٍ اكْتَفَى بِهِ ، وَإِنْ وَجَدَ بِطِّيخًا أَوْ رُطَبًا أَكَلَهُ ، لَا يَأْكُلُ مُتَّكِئًا وَلَا عَلَى خِوَانٍ ، لَمْ يَشْبَعْ مِنْ خُبْزِ بُرٍّ ثَلَاثَةَ أَيَّامٍ مُتَوَالِيَةٍ حَتَّى لَقِيَ اللَّهَ تَعَالَى إِيثَارًا عَلَى نَفْسِهِ لَا فَقْرًا وَلَا بُخْلًا
വിശപ്പ് കാരണം വയറ്റത്ത് കല്ല് വച്ച് കെട്ടിയിരുന്നു നബി.കിട്ടിയ ഭക്ഷണം തൃപ്തിപ്പെട്ടു കഴിക്കുമായിരുന്നു; ഒരു ഭക്ഷണവും തിരിച്ചയച്ചിരുന്നില്ല.റൊട്ടിയില്ലാതെ കാരക്ക മാത്രം കിട്ടിയാൽ അത് കഴിക്കും,തീയിൽ വേവിച്ചതും കഴിക്കും, ഗോതമ്പു റൊട്ടിയും ബാർലി റൊട്ടിയും കഴിക്കും ,മധുരമുള്ളതോ തേനോ ഒക്കെ കഴിക്കും,പാൽ ഇല്ലാതെ റൊട്ടി മാത്രമാണെങ്കിലും കഴിക്കും,വത്തക്കയും പച്ചപ്പഴങ്ങളും കഴിക്കും,
ചാരിയിരുന്നോ മേശപ്പുറത്തു വച്ചോ ഭക്ഷണം കഴിച്ചിരുന്നില്ല.നബിയുടെ വഫാത്ത് / മരണം വരെ തുടർച്ചയായി മൂന്നു ദിവസം വയറു നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല.എന്നാൽ ഇത് ദാരിദ്ര്യം കൊണ്ടോ ലുബ്ധത കൊണ്ടോ ആയിരുന്നില്ല, മറിച്ചു നബി സ്വന്തം നഫ്സിന് അങ്ങിനെയാണ് തിരഞ്ഞെടുത്തത്.
وَكَانَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَشَدَّ النَّاسِ تَوَاضُعًا وَأَسْكَنَهُمْ فِي غَيْرِ كِبْرٍ ، وَأَبْلَغَهُمْ فِي غَيْرِ تَطْوِيلٍ ، وَأَحْسَنَهُمْ بِشْرًا ، لَا يَهُولُهُ شَيْءٌ مِنْ أُمُورِ الدُّنْيَا ، خَاتَمُهُ مِنْ فِضَّةٍ يَلْبَسُهُ فِي خِنْصَرِهِ الْأَيْمَنِ وَالْأَيْسَرِ
തിരു നബി ജനങ്ങളിൽ വച്ചേറ്റവും വിനയാന്വിതനായിരുന്നു .തീരെ പൊങ്ങച്ചമില്ലായിരുന്നു.വലിച്ചു നീട്ടി സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല ; എന്നാൽ ഏറ്റവും കൂടുതൽ വാക് ചാതുരി ഉള്ളവരായിരുന്നു .ആകർഷകമായ പ്രസന്ന മുഖമായിരുന്നു മറ്റൊരു സവിശേഷ ഗുണം.വിരലിൽ വെള്ളി മോതിരമാണ് അണിഞ്ഞിരുന്നത്.
يَرْكَبُ الْحِمَارَ وَيُرْدِفُ خَلْفَهُ عَبْدَهُ أَوْ غَيْرَهُ . يَعُودُ الْمَرْضَى فِي أَقْصَى الْمَدِينَةِ
കഴുതപ്പുറത്തും സഞ്ചരിച്ചിരുന്നു.അടിമയെ ഉൾപ്പെടെ വാഹനപ്പുറത്തു പിറകിൽ കൂടെ കയറ്റിയിരുന്നു.മദീനയുടെ അങ്ങേ അറ്റത്ത് വരെ യാത്ര ചെയ്തു രോഗികളെ സന്ദർശിച്ചിരുന്നു.
يُحِبُّ الطِّيبَ ، وَيُجَالِسُ الْفُقَرَاءَ ، وَيُؤَاكِلُ الْمَسَاكِينَ وَيُكْرِمُ أَهْلَ الْفَضْلِ ، وَيَتَأَلَّفُ أَهْلَ الشَّرَفِ بِالْبِرِّ لَهُمْ ، يَصِلُ رَحِمَهُ وَلَا يَجْفُو عَلَى أَحَدٍ . يَقْبَلُ مَعْذِرَةَ الْمُعْتَذِرِ إِلَيْهِ
തിരു നബി സുഗന്ധം ഇഷ്ടപ്പെട്ടിരുന്നു,ദരിദ്രരുടെ കൂടെ സഹവസിക്കുമായിരുന്നു,അഗതികളെ ഭക്ഷിപ്പിക്കുമായിരുയ്ന്നു,ശ്രേഷ്ടരെ ആദരിക്കുമായിരുന്നു,നന്മയിൽ വർത്തിച്ചു കൊണ്ട് ഉന്നതരുടെ ഹൃദയങ്ങളെ ഇണക്കുമായിരുന്നു.കുടുംബ ബന്ധം ചേർത്തിരുന്നു,ആരോടും പരുഷമായി പെരുമാറിയിരുന്നില്ല,വിട്ടു വീഴ്ച ആവശ്യപ്പെടുന്നവനോട് വിട്ടു വീഴ്ച ചെയ്തിരുന്നു
يَمْزَحُ وَلَا يَقُولُ إِلَّا حَقًّا ، ضَحِكُهُ التَّبَسُّمُ مِنْ غَيْرِ قَهْقَهَةٍ . يَرَى اللَّعِبَ الْمُبَاحَ فَلَا يُنْكِرُهُ ، يُسَابِقُ أَهْلَهُ ، وَتُرْفَعُ الْأَصْوَاتُ عَلَيْهِ مِنَ الْجُفَاةِ فَيَصْبِرُ ، لَمْ يَرْتَفِعْ عَلَى عَبِيدِهِ فِي مَأْكَلٍ وَلَا مَلْبَسٍ
തിരു നബി തമാശ പറഞ്ഞിരുന്നു; പക്ഷെ തമാശയായി പോലും കളവു പറഞ്ഞിരുന്നില്ല.പുഞ്ചിരിച്ചിരുന്നു; എന്നാൽ പൊട്ടിച്ചിരിച്ചിരുന്നില്ല.അനുവദനീയമായ കളികൾ വെറുത്തിരുന്നില്ല.ഭാര്യയോടൊത്ത് മത്സരിച്ചു ഓടിയിരുന്നു. തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങൾ ക്ഷമയോടെ കേട്ടിരുന്നു.തന്റെ അടിമകളേക്കാൾ മുന്തിയ വസ്ത്രം നബി ധരിച്ചിരുന്നില്ല , അവർ കഴിക്കുന്നതിനേക്കാൾ മുന്തിയ ഭക്ഷണം ഉപയോഗിച്ചിരുന്നില്ല
لَا يَمْضِي لَهُ وَقْتٌ فِي غَيْرِ عَمَلٍ لِلَّهِ تَعَالَى أَوْ فِيمَا لَا بُدَّ لَهُ مِنْهُ مِنْ صَلَاحِ نَفْسِهِ ، يَخْرُجُ إِلَى بَسَاتِينِ أَصْحَابِهِ
അല്ലാഹുവിനു വേണ്ടിയുള്ള കർമ്മങ്ങളോ സ്വന്തത്തിനു അത്യാവശ്യമായ പ്രവർത്തികളോ അല്ലാതെ നബി ചെയ്തിരുന്നില്ല.തന്റെ സഖാക്കളുടെ തോട്ടങ്ങൾ സന്ദർശിക്കാൻ സമയം കണ്ടെത്തിയിരുന്നു.
لَا يَحْتَقِرُ مِسْكِينًا لِفَقْرِهِ ، وَلَا يَهَابُ مَلِكًا لِمُلْكِهِ ، يَدْعُو هَذَا وَهَذَا إِلَى اللَّهِ دُعَاءً مُسْتَوِيًا
ദരിദ്രനെ അയാളുടെ ദാരിദ്ര്യം കാരണം നിസ്സാരനായി കണ്ടിരുന്നില്ല.അധികാരമുണ്ടെന്ന് കരുതി ഒരു ഭരണാധികാരിയെയും ഭയപ്പെട്ടിരുന്നില്ല.രണ്ടു വിഭാഗത്തെയും ഒരേ പോലെ അല്ലാഹുവിലേക്ക് ക്ഷണിച്ചു.
قَدْ جَمَعَ اللَّهُ تَعَالَى لَهُ السِّيرَةَ الْفَاضِلَةَ وَالسِّيَاسَةَ التَّامَّةَ وَهُوَ أُمِّيٌّ لَا يَقْرَأُ وَلَا يَكْتُبُ
തിരു നബി എഴുതാനും വായിക്കാനും അറിയാതിരുന്ന നിരക്ഷരൻ ആയിരുന്നെങ്കിലും ഏറ്റവും ശ്രേഷ്ടകരമായ പെരുമാറ്റ രീതികളും ജനങ്ങളോട് ശരിയായി സംവദിക്കാനുള്ള ശേഷിയും ഉൾപ്പെടെയുള്ള ഉത്തമ ഗുണങ്ങൾ അല്ലാഹു തിരു നബിയിൽ സമ്മേളിപ്പിച്ചു.
نَشَأَ فِي بِلَادِ الْجَهْلِ وَالصَّحَارِي فِي فَقْرٍ وَفِي رِعَايَةِ الْغَنَمِ يَتِيمًا لَا أَبَ لَهُ وَلَا أُمَّ فَعَلَّمَهُ اللَّهُ تَعَالَى جَمِيعَ مَحَاسِنِ الْأَخْلَاقِ وَالطُّرُقِ الْحَمِيدَةِ وَأَخْبَارِ الْأَوَّلِينَ وَالْآخِرِينَ وَمَا فِيهِ النَّجَاةُ وَالْفَوْزُ فِي الْآخِرَةِ وَالْغِبْطَةُ وَالْخَلَاصُ فِي الدُّنْيَا . وَفَّقَنَا اللَّهُ لِطَاعَتِهِ فِي أَمْرِهِ وَالتَّأَسِّي بِهِ فِي فِعْلِهِ ، آمِينَ يَا رَبَّ الْعَالَمِينَ
ആടിനെ മേച്ചു നടന്നിരുന്ന അജ്ഞത മുറ്റിയ ഒരു മരുഭൂമിയിൽ ദരിദ്രമായ അവസ്ഥയിൽ ഉമ്മയും ഉപ്പയുമില്ലാതെ വളർന്നെങ്കിലും, പ്രവാചകരെ അല്ലാഹു ഉത്തമ സ്വഭാവങ്ങളും സ്ത്യുത്യർഹമായ രീതികളും മുന്കാലക്കാരുടെയും പിൽക്കാലക്കാരുടെയും വൃത്താന്തങ്ങളും പരലോകത്തേക്കുള്ള രക്ഷയുടെയും വിജയത്തിന്റെയും കാര്യങ്ങളും ഇഹലോകത്ത് സന്തോഷവും മോചനവും കിട്ടുന്ന കാര്യങ്ങളും പഠിപ്പിച്ചു. അല്ലാഹു നമ്മെ തിരു നബിക്കു വഴിപ്പെടാനും തിരു നബിയുടെ മാതൃക പിൻപറ്റാനും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടേ.... ആമീൻ യാ റബ്ബൽ ആലമീൻ.( ഇൻ ഷാ അല്ലാഹ് തുടരും )
شُواء / شِواء :-
طعامٌ عُرِّض للنّار فنضجَ فصار مشويًّا صالحًا للأكل :- يُفضّل أكلُ الشِّواء من السَّمك والذُّرة .
http://library.islamweb.net/newlibrary/display_book.php?bk_no=129&ID=182&idfrom=169&idto=181&bookid=129&startno=1
MODULE 06/22.11.2017
ശൈഖ് അബൂ ഹാമിദുൽ ഗസ്സാലിയുടെ( ഹിജ്‌റ 450 - 505 ) ഇഹ്‌യാഉ ഉലൂമിദ്ദീൻ എന്ന ഗ്രൻഥത്തെ സംഗ്രഹിച്ചു ശൈഖ് മുഹമ്മദ് ജമാലുദ്ദീൻ അൽ ഖാസിമി ( ഹിജ്‌റ 1283 – 1866) രചിച്ച
موعظة المؤمنين من إحياء علوم الدين
എന്ന ഗ്രൻഥത്തിൽ നിന്ന് -തിരു നബിയുടെ അദബുകളും സ്വഭാവ വിശേഷങ്ങളും തുടരുന്നു :
بَيَانُ جُمْلَةٍ أُخْرَى مِنْ آدَابِهِ وَأَخْلَاقِهِ :
مِمَّا رُوِيَ عَنْهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ مَا ضَرَبَ بِيَدِهِ أَحَدًا قَطُّ إِلَّا أَنْ يَضْرِبَ بِهَا فِي سَبِيلِ اللَّهِ تَعَالَى ، وَمَا انْتَقَمَ مِنْ شَيْءٍ صُنِعَ إِلَيْهِ قَطُّ إِلَّا أَنْ تُنْتَهَكَ حُرْمَةُ اللَّهِ ، وَمَا خُيِّرَ بَيْنَ أَمْرَيْنِ قَطُّ إِلَّا اخْتَارَ أَيْسَرَهُمَا إِلَّا أَنْ يَكُونَ فِيهِ إِثْمٌ أَوْ قَطِيعَةُ رَحِمٍ فَيَكُونُ أَبْعَدَ النَّاسِ مِنْ ذَلِكَ ، وَمَا كَانَ يَأْتِيهِ أَحَدٌ حُرٌّ أَوْ عَبْدٌ أَوْ أَمَةٌ إِلَّا قَامَ مَعَهُ فِي حَاجَتِهِ ، وَقَالَ " أنس " رَضِيَ اللَّهُ عَنْهُ : " وَالَّذِي بَعَثَهُ بِالْحَقِّ مَا قَالَ لِي فِي شَيْءٍ قَطُّ كَرِهَهُ لِمَ فَعَلْتَهُ وَلَا لَامَنِي نِسَاؤُهُ إِلَّا قَالَ دَعُوهُ إِنَّمَا كَانَ هَذَا بِكِتَابٍ وَقَدَرٍ "
ആശയ സംഗ്രഹം : അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഉള്ള ധർമ്മ യുദ്ധത്തിൽ അല്ലാതെ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ആരെയും അടിച്ചിട്ടില്ല. നബിക്കു വേണ്ടി ഉണ്ടാക്കിയത് അല്ലാഹുവിന്റെ ഹുർമത്തിനെ /മാഹാത്മ്യത്തെ ഉല്ലംഘിക്കാത്തത് അല്ലെങ്കിൽ നബി തിരസ്ക്കരിച്ചിരുന്നില്ല.രണ്ടു കാര്യങ്ങളിൽ ഏതു തിരഞ്ഞെടുക്കണം എന്ന ഒരു സാഹചര്യം വന്നാൽ , കുടുംബ ബന്ധം വിച്ഛേദിക്കലോ മറ്റു കുറ്റങ്ങളോ വന്നു ചേരാത്ത കാര്യമാണെങ്കിൽ കൂട്ടത്തിൽ കൂടുതൽ ലളിതമായ കാര്യമായിരുന്നു നബി സ്വീകരിച്ചിരുന്നത്. കുടുംബ ബന്ധം വിച്ഛേദിക്കലോ മറ്റു കുറ്റങ്ങളോ വന്നു തിരു നബി അതിൽ നിന്ന് ഏറ്റവും അകലം പാലിച്ചിരുന്നു.സ്വതന്ത്രനോ അടിമയോ ആര് വന്നാലും അവരുടെ ആവശ്യ പൂർത്തീകരണം നടത്തിയിരുന്നു.അനസ് റദിയല്ലാഹു അന്ഹു ഒരിക്കൽ പറഞ്ഞു : ''തിരു നബിയെ ദൈവ ദൂതനായി നിയോഗിച്ചവനാണ് സത്യം ,നബിക്കു ഇഷ്ട്ടപ്പെടാത്ത ഒരു കാര്യം ചെയ്തിട്ട് ഒരിക്കൽ പോലും എന്നോട് നീ എന്തിനു അത് ചെയ്തു എന്ന് ചോദിച്ചിട്ടിട്ടില്ല;അത് പോലെ തന്നെ എന്തെങ്കിലും കാര്യത്തിൽ നബി പത്നിമാർ എന്നെ ആക്ഷേപിക്കുകയാണെങ്കിൽ 'അവനെ വിട്ടേക്കുക,അത് വിധിയിലും രേഖയിലും പെട്ടതാണ്' എന്ന് തിരു നബി പറയാതിരുന്നിട്ടില്ല.''
وَكَانَ مِنْ خُلُقِهِ أَنْ يَبْدَأَ مَنْ لَقِيَهُ بِالسَّلَامِ . وَمَنْ قَاوَمَهُ لِحَاجَةٍ صَابَرَهُ حَتَّى يَكُونَ هُوَ الْمُنْصَرِفَ ، وَكَانَ إِذَا لَقِيَ أَحَدًا مِنْ أَصْحَابِهِ بَدَأَهُ بِالْمُصَافَحَةِ ، وَكَانَ لَا يَقُومُ وَلَا يَجْلِسُ إِلَّا عَلَى ذِكْرِ اللَّهِ . وَكَانَ لَا يَجْلِسُ إِلَيْهِ أَحَدٌ وَهُوَ يُصَلِّي إِلَّا خَفَّفَ صَلَاتَهُ وَأَقْبَلَ عَلَيْهِ فَقَالَ : " أَلَكَ حَاجَةٌ " ؟ وَلَمْ يَكُنْ يُعْرَفُ مَجْلِسُهُ مِنْ مَجْلِسِ أَصْحَابِهِ لِأَنَّهُ كَانَ حَيْثُ انْتَهَى بِهِ الْمَجْلِسُ جَلَسَ ، وَكَانَ يُكْرِمُ مَنْ دَخَلَ عَلَيْهِ حَتَّى رُبَّمَا بَسَطَ لَهُ ثَوْبَهُ يُجْلِسُهُ عَلَيْهِ ، وَكَانَ يُؤْثِرُ الدَّاخِلَ عَلَيْهِ بِالْوِسَادَةِ الَّتِي تَحْتَهُ ، وَكَانَ يُعْطِي كُلَّ مَنْ جَلَسَ إِلَيْهِ نَصِيبَهُ مِنْ وَجْهِهِ حَتَّى كَأَنَّ مَجْلِسَهُ وَسَمْعَهُ وَحَدِيثَهُ وَلَطِيفَ مَجْلِسِهِ وَتَوَجُّهِهِ لِلْجَالِسِ إِلَيْهِ ، وَمَجْلِسُهُ مَعَ ذَلِكَ حَيَاءٌ وَتَوَاضُعٌ وَأَمَانَةٌ ،
ആരെ കണ്ടാലും സലാം പറഞ്ഞാണ് സംസാരം തുടങ്ങിയിരുന്നത്.ആരെങ്കിലും ഒരാവശ്യത്തിന് നബിയെ സമീപിച്ചാൽ അദ്ദേഹം പിരിഞ്ഞു പോകുന്നത് വരെ അദ്ധേഹത്തിന്റെ കൂടെയിരിക്കാൻ ക്ഷമ കാണിച്ചിരുന്നു.നബി തന്റെ സ്വഹാബാക്കളിൽ ആരെ കണ്ടാലും മുസാഫാഹത്തു (ഷേക്ക് ഹാൻഡ് )ചെയ്യുമായിരുന്നു.അല്ലാഹുവിനെ സ്മരിക്കാതെ എവിടെയെങ്കിലും ഇരിക്കുകയോ എവിടെ നിന്നെങ്കിലും എണീക്കുകയോ ചെയ്തിരുന്നില്ല.നിസ്‌ക്കരിക്കുന്ന സമയത്തു ആരെങ്കിലും വന്നാൽ നിസ്ക്കാരം ലഘൂകരിച്ചു സന്ദര്ശകന്റെ അടുത്ത് ചെല്ലുകയും ' താങ്കൾക്കു എന്തെങ്കിലും ആവശ്യമുണ്ടോ' എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.സഹാബാക്കളുടെ കൂട്ടത്തിൽ നബിയുടെ ഇരിപ്പിടം പ്രത്യേകമായി വേർതിരിച്ചു അറിയപ്പെട്ടിരുന്നില്ല ( അവരുടെ കൂട്ടത്തിൽ ഒരാളായാണ് നബി ഇരുന്നിരുന്നത്).സന്ദർശകനെ തിരു നബി ആദരിച്ചിരുന്നു; ചിലപ്പോഴൊക്കെ തന്റെ വസ്ത്രം സന്ദര്ശകന് ഇരിക്കാനായി വിരിച്ചിരുന്നു.നബി ഒരു ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ ഒരു സന്ദർശകൻ വാനാൽ ആഗത്താണ് മുൻഗണന നൽകി തന്റെ ഇരിപ്പിടം അയാൾക്ക് നൽകുമായിരുന്നു.ഒരു സദസ്സിൽ നബി സംസാരിക്കുമ്പോൾ ശ്രോതാക്കളെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുകയും എല്ലാവരിലേക്കും നബിയുടെ മുഖം എത്തുകയും ചെയ്യുമായിരുന്നു.ഏല്ലാവർക്കും കേൾക്കാൻ സൗകര്യപ്പെടുന്ന വിധത്തിലായിരുന്നു സംസാരം. ലജ്ജ,വിനയം, വിശ്വസ്തത എന്നിവ നബിയുടെ സദസ്സിന്റെ പ്രത്യേകതയായിരുന്നു.
...............................
وَلَقَدْ كَانَ يَدْعُو أَصْحَابَهُ بِكُنَاهُمْ إِكْرَامًا لَهُمْ وَاسْتِمَالَةً لِقُلُوبِهِمْ وَيُكَنِّي مَنْ لَمْ تَكُنْ لَهُ كُنْيَةً فَكَانَ يُدْعَى بِمَا كَنَّاهُ بِهَا ، وَيُكَنِّي أَيْضًا النِّسَاءَ اللَّاتِي لَهُنَّ الْأَوْلَادُ وَاللَّاتِي لَمْ يَلِدْنَ ، وَيُكَنِّي أَيْضًا الصِّبْيَانَ فَيَسْتَلِينُ بِهِ قُلُوبَهُمْ ، وَكَانَ أَبْعَدَ النَّاسِ غَضَبًا وَأَسْرَعَهُمْ رِضَاءً ، وَكَانَ أَرْأَفَ النَّاسِ بِالنَّاسِ وَخَيْرَ النَّاسِ لِلنَّاسِ [ ص: 168 ] وَأَنْفَعَ النَّاسِ لِلنَّاسِ . وَلَمْ تَكُنْ تُرْفَعُ فِي مَجْلِسِهِ الْأَصْوَاتُ ، وَكَانَ إِذَا قَامَ مِنْ مَجْلِسِهِ قَالَ : " سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ " .
തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തന്റെ സഖാക്കളെ ആദരിച്ചു കൊണ്ടും അവരുടെ ഹൃദയങ്ങൾ കവരുന്ന വിധത്തിലും ഓമനപ്പേരുകൾ വിളിച്ചിരുന്നു.ഓമനപ്പേരില്ലാത്തവർക്കു നബി ഓമനപ്പേരിട്ട് വിളിക്കുമായിരുന്നു.കുട്ടികൾ ഉള്ള സ്ത്രീകളെയും കുട്ടികൾ ഇല്ലാത്ത സ്ത്രീകളെയും അവരുടെ കുൻയത്ത് ഉപയോഗിച്ച് നബി വിളിച്ചിരുന്നു.കുട്ടികളെയും ഓമനപ്പേരിൽ വിളിക്കുകയും അവരോടു മൃദുലമായി പെരുമാറുകയും ചെയ്തിരുന്നു.ദേഷ്യം അതിവിദൂരത്തായവരും സംതൃപ്തി ഉള്ളവരും ആയിരുന്നു .ജനങ്ങളോട് ഏറ്റവും ദയാലുവും ഗുണ കാംക്ഷിയും ജനങ്ങളിൽ ഏറ്റവും കൂടുതൽ പരോപകാരിയും ആയിരുന്നു തിരു നബി.ജനങ്ങൾ നബിയുടെ സവിധത്തിൽ വച്ച് ഉച്ചത്തിൽ സംസാരിച്ചിരുന്നില്ല.തിരു നബി ഒരു സദസ്സിൽ നിന്ന് എണീക്കുമ്പോൾ
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
'അല്ലാഹുവേ.. നീ പരിശുദ്ധനാണ്, നിനക്കാണ് സകല സ്ത്രോത്രവും.നീയല്ലാതെ ഒരു ആരാധ്യനും ഇല്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു.ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു.ഞാൻ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു'എന്ന് പറയുമായിരുന്നു.
http://library.islamweb.net/newlibrary/display_book.php?bk_no=129&ID=182&idfrom=169&idto=181&bookid=129&startno=2
MODULE 07/22.11.2017
كِتَابُ الْآدَابِ النَّبَوِيَّةِ وَالْأَخْلَاقِ الْمُحَمَّدِيَّةِ
بَيَانُ تَأْدِيبِ اللَّهِ تَعَالَى صَفِيَّهُ مُحَمَّدًا صَلَوَاتُ اللَّهِ عَلَيْهِ بِالْقُرْآنِ :
അല്ലാഹുവിന്റെ പ്രിയങ്കരനായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കു ഖുർആൻ മുഖാന്തിരം അല്ലാഹു അദബു പഠിപ്പിച്ചത് സംബന്ധിച്ച വിവരണം
كَانَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَثِيرَ الضَّرَاعَةِ وَالِابْتِهَالِ ، دَائِمَ السُّؤَالِ مِنَ اللَّهِ تَعَالَى أَنْ يُزَيِّنَهُ بِمَحَاسِنِ الْآدَابِ وَمَكَارِمِ الْأَخْلَاقِ ، فَكَانَ يَقُولُ فِي دُعَائِهِ : " اللَّهُمَّ حَسِّنْ خُلُقِي وَخَلْقِي " وَيَقُولُ : " اللَّهُمَّ جَنِّبْنِي مُنْكَرَاتِ الْأَخْلَاقِ " فَاسْتَجَابَ اللَّهُ تَعَالَى دُعَاءَهُ وَفَاءً بِقَوْلِهِ عَزَّ وَجَلَّ : ( ادْعُونِي أَسْتَجِبْ لَكُمْ ) [ غَافِرٍ : 60 ] فَأَنْزَلَ عَلَيْهِ الْقُرْآنَ وَأَدَّبَهُ فَكَانَ خُلُقُهُ الْقُرْآنَ ، وَإِنَّمَا أَدَّبَهُ الْقُرْآنُ بِمِثْلِ قَوْلِهِ تَعَالَى : ( خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ) [ الْأَعْرَافِ : 199 ] وَقَوْلِهِ : ( إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ ) [ النَّحْلِ : 90 ] وَقَوْلِهِ : ( وَاصْبِرْ عَلَى مَا أَصَابَكَ إِنَّ ذَلِكَ مِنْ عَزْمِ الْأُمُورِ ) [ لُقْمَانَ : 17 ] وَقَوْلِهِ : ( فَاعْفُ عَنْهُمْ وَاصْفَحْ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ ) [ الْمَائِدَةِ : 13 ] وَقَوْلِهِ : ( ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ) [ فُصِّلَتْ : 34 ] وَقَوْلِهِ : ( وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ) [ آلِ عِمْرَانَ : 134 ] وَقَوْلِهِ : ( اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا ) [ الْحُجُرَاتِ : 12 ] وَأَمْثَالُ هَذِهِ التَّأْدِيبَاتِ فِي الْقُرْآنِ لَا تُحْصَرُ
ആശയ സംഗ്രഹം : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം വളരെയധികം വിനയവും താഴ്മയും ഉള്ള വ്യക്തിത്വമായിരുന്നു.നല്ല അദബുകളും ഉത്തമ സ്വഭാവ ഗുണങ്ങളും കൊണ്ട് തന്നെ അലങ്കരിക്കണമെന്നു തിരു നബി പതിവായി അല്ലാഹുവിനോട് തേടിയിരുന്നു. ' അല്ലാഹുവേ.. എന്റെ സ്വഭാവവും പ്രകൃതവും നീ നന്നാക്കേണമേ .... '' എന്നും ' വെറുക്കപ്പെട്ട സ്വഭാവ ഗുണങ്ങളിൽ നിന്നും നീ എന്നെ കാത്തു കൊള്ളേണമേ...' എന്നും തിരു നബി പ്രാർത്ഥിച്ചിരുന്നു. എപ്പോൾ ' നിങ്ങൾ എന്നോടു പ്രാർത്ഥിക്കുക ' എന്ന വിശുദ്ധ വചനത്തിന്റെ സാക്ഷാത്ക്കാരം എന്നോണം അല്ലാഹു നബിക്കു ഉത്തരം നൽകി.നബിക്കു അല്ലാഹു ഖുർആൻ അവതരിപ്പിക്കുകയും നബിയെ അദബുള്ളവനാക്കുകയും ചെയ്തു.നബിയുടെ സ്വഭാവം ഖുർആൻ ആയിരുന്നു .നിരവധി വചനങ്ങളിൽ അല്ലാഹു സ്വഭാവ സംസ്ക്കരണത്തെ കുറിച്ച് നബിയെ ബോധ്യപ്പെടുത്തി.
ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം ( ചില വചനങ്ങൾ മുകളിലെ ഇബാറത്തിൽ കാണാം)
ചിലതു മാത്രം ചുവടെ ചേർക്കുന്നു :
അഅ്റാഫ് 199
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.
നഹ്ല്‍ 90:
إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ
തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്‍മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു.
ലുഖ്മാന്‍ 17:
يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَى مَا أَصَابَكَ إِنَّ ذَلِكَ مِنْ عَزْمِ الْأُمُورِ
എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്.
ഫുസ്സിലത് 34:
وَلَا تَسْتَوِي
الْحَسَنَةُ وَلَا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌനല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ ( തിന്‍മയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
...............................
وَهُوَ عَلَيْهِ الصَّلَاةُ وَالسَّلَامُ الْمَقْصُودُ الْأَوَّلُ بِالتَّأْدِيبِ وَالتَّهْذِيبِ ثُمَّ مِنْهُ يُشْرِقُ النُّورُ عَلَى كَافَّةِ الْخَلْقِ ، فَإِنَّهُ أُدِّبَ بِالْقُرْآنِ وَأَدَّبَ الْخَلْقَ بِهِ . وَلِذَلِكَ قَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " بُعِثْتُ لِأُتَمِّمَ مَكَارِمَ الْأَخْلَاقِ
....................................
ഖുർആനിൽ സ്വഭാവ സംസ്ക്കരണം പ്രാഥമികമായും ഉദ്ദേശിക്കപ്പെടുന്നത് തിരു നബിയെയും തുടർന്ന് നബിയിൽ നിന്ന് ആ പ്രകാശം സർവ സൃഷ്ട്ടികളിലേക്കുമായി ഉദിച്ചു വ്യാപാരിക്കുകയും ചെയ്യുന്നു. ഖുർആൻ കൊണ്ട് നബിയുടെ സ്വഭാവം സംസ്ക്കരിക്കപ്പെടുകയും നബി മുഖേന അല്ലാഹു മറ്റു പടപ്പുകളുടെ സ്വഭാവം സംസ്ക്കരിക്കുകയും ചെയ്യുന്നു.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : നിശ്ചയം ഞാൻ സത്സ്വഭാവത്തിന്റെ പൂർത്തീകരണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.
................................
http://library.islamweb.net/newlibrary/display_book.php?bk_no=129&ID=182&idfrom=169&idto=181&bookid=129&startno=0
ഇൻ ഷാ അല്ലാഹ് തുടരും
TO JOIN OUR WHATS APP GROUP 9744391915
ABBAS PARAMBADAN
ASSALAMU A'LYKUM.
Comments
Post a Comment